ക്രിസ്തുവര്ഷം ഏഴാം നൂറ്റാണ്ടു മുതല് ഇസ്ലാമതം ഇവിടെ പ്രചരിക്കപ്പെട്ടിരുന്നു എന്നു കരുതപ്പെടുന്നു. അന്തൃപ്രവാചകനായ മുഹമ്മദുനബിയുടെ കാലത്തിനു മുമ്പു തന്നെ ഇവിടെ എത്തിച്ചേര്ന്നിരുന്നു. അവര് ഗോത്രപരമായ അചാരാനുഷ്ംാനങ്ങള് പിന്തുടര്ന്നവരായിരുന്നു. കടല് കടന്നുളള കച്ചവടത്തിലുടെ സമ്പന്നരായ അവര് ഈ പ്രദേശത്ത് താല്ക്കാലികമായി താമസമുറപ്പിച്ചിരുന്നു. പ്രവാചകന്റെ കാലത്ത് ഭാരതത്തിലെത്തിയ മാലിക്-ബിന്- ദിനാര് എന്ന മതപ്രചാരകനാണ് കേരളത്തിലും തമിഴ്നാട്ടിലുമായി പതിനൊന്നോളം മുസ്ലിം പളളികള് സ്ഥാപിച്ചതും ഇസ്ലാംമതത്തെ പ്രചരിപ്പിച്ചതും അതോടെ താഴത്തങ്ങാടിയിലെ അറബി സംസ്കാരം ഉള്ക്കൊണ്ട ഒരുവിഭാഗം ജനങ്ങള് ഇസ്ലാമിലേക്ക് ആകൃഷ്ടരായിത്തീര്ന്നു എന്നും കരുതപ്പെടുന്നു. ഏതാണ്ട് 1200 വര്ഷത്തോളം പഴക്കം ഈ ദേവാലയത്തിനുളളതായി പറയപ്പെടുന്നു.
തികച്ചും കേരളീയമായി വാസ്തു ശില്പശൈലിയെ അറബിക് ശില്പശൈലിയുമായി സമന്വയിപ്പിച്ച് പണിതിര്ത്തിരിക്കുന്ന ഈ ഗംഭീരസൗധം താഴത്തങ്ങാടിയുടെ അഭിമാന സ്തംഭമാണ്.പളളിയുടെ മുകള്ത്തട്ടാണ് വാസ്തുപരമായ സവിശേഷതകള് ഏറെയുളളത്. പണ്ടുകാലത്ത് വീതിയേറിയ മീനച്ചിലാര് പളളിയുടെ മുറ്റം തഴുകിയാണ് ഒഴുകിയിരുന്നത് എന്നു പറയപ്പെടുന്നു. ഇപ്പോള് നദി പിന്വാങ്ങി വിളിപ്പാടകലെയാണ്. തളിയിലെ ശിവക്ഷേത്രവും ഈ പളളിയും അടുത്തടുത്ത കാലഘട്ടങ്ങളിലാണ് പണി തീര്ത്തത് എന്ന് പഴമക്കാര് പറയുന്നു.
ഇവയ്ക്ക് പുറമെ പളളിയുടെ ചുമരില് തടിയില് കൊത്തിയിട്ടുളള അറേബൃന് കാലിഗ്രാഫിയിലുളള ഖുര്ആന് സൂക്തങ്ങളും അവയുടെ ലിപികളും പ്രാചീന ഭാഷാരീതി വൃക്തമാകുന്നു.കരിങ്കല് പാളിയില് തീര്ത്ത പ്രധാന വാതിലും മീസാന് കല്ലുകളും ഒറ്റക്കല്ലില് തീര്ത്ത ഹൗളും പ്രാചിനതുടെ തെളിവായി ഇന്നും നിലകൊളളുന്നു.
തടിയില് സൂക്ഷ്മമായി കൊത്ത് പണി തീര്ത്ത നൂറുകണക്കിന് താമരപൂക്കള് പളളിയങ്കണത്തെ അലങ്കരിക്കുന്നു.അഞ്ച് എടുപ്പുകളുളള ഈ പളളിയുടെ താഴത്തെ നില രണ്ട് ഹാളുകളായി തിരിച്ചിരിക്കുന്നു. ഇമാമിന്റെ പ്രസംഗ പീംമായ മിംബറും മിഹ്റാബും ഉള്ക്കൊളളുന്ന താഴത്തെ നിലയില് 500 പേര്ക്ക് കൂട്ട പ്രാര്ത്ഥന നടത്തുവാന് സൗകരൃമുണ്ട്.
O