Showing posts with label കാഴ്ച. Show all posts
Showing posts with label കാഴ്ച. Show all posts

Thursday, 7 June 2012

പുരുഷന്മാരുടെ സീറ്റിൽ സ്ത്രീകളുടെ യാത്ര


ഇത് ഒരു  യാത്രയാണേ. യാത്ര എന്ന് പറയുമ്പോള്‍ ദീർഘദൂരയാത്രയല്ല. ഒരു സാധാരണയാത്ര. കോട്ടയത്ത്‌ നിന്ന് ചങ്ങനാശ്ശേരി വഴിയുള്ള ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ്‌ സ്റ്റാൻഡിൽ പിടിച്ചിട്ടേ ഉള്ളൂ.‍ മഹതികളും മഹാന്മാരും എല്ലാം ജോലിത്തിരക്ക് കഴിഞ്ഞ്‌ വീടുപറ്റാൻ തെരക്കുപിടിക്കുന്ന സമയം. തെരക്കില്ലാത്ത ബസില്‍ ഞാനും കയറി ആകെ  അഞ്ച്‌ സ്ത്രീകളും രണ്ട്‌ പുരുഷന്‍മാരും. ഒരു വിദ്വാൻ‍ ഇരിപ്പുറപ്പിച്ചതേ  സ്ത്രീകളുടെ സീറ്റില്‍ . ഇത് കണ്ട്‌, പുരുഷന്മാരുടെ സീറ്റിലിരുന്ന മാന്യൻ വിദ്വാനോട്‌ പറഞ്ഞു.
 
"എടോ, ഇതേ സ്ത്രീകളുടെ സീറ്റാ. തനിക്കെന്താ വിവരമില്ലേ? എഴുതിവെച്ചിരിക്കുന്നത്‌ കാണാൻമേലേ? " 

അപ്പോള്‍ വിദ്വാൻ പറഞ്ഞു "എന്താ സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ യാത്ര ചെയ്താല്‍ ? പുരുഷന്‍മാരുടെ സീറ്റില്‍ സ്ത്രീകള്‍ യാത്രചെയ്യുന്നതോ? ഞാന്‍ ഇവിടെയേ ഇരിക്കുന്നുള്ളു " 

"ചില തല്ലുകൊള്ളികള്‍ എത്ര പറഞ്ഞാലും കേള്‍ക്കില്ല  താന്‍ തല്ലുകൊള്ളാന്‍ വേണ്ടി തുനിഞ്ഞെറങ്ങിയിരിക്കുവാ?"

മാന്യന്റെ വാക്കുകള്‍ വകവെക്കാതെ വിദ്വാൻ ഇരുന്നിടത്തുതന്നെ അമർന്നിരുന്നു.
അപ്പോൾ ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് പുറപ്പെടുന്നതിനുള്ള  അനൗൺസ്‌മെന്റ്‌ മുഴങ്ങി.
 
വണ്ടി ശ്രദ്ധയിൽപ്പെട്ടതും ആലപ്പുഴ യാത്രക്കാർ ഇരച്ചു കയറി. സീറ്റ്‌ മുഴുവന്‍ നിറഞ്ഞു. സീറ്റുകൾ നിറഞ്ഞപ്പോൾ പരിഷ്കാരിയെന്നു തോന്നുന്ന ഒരു കോളേജ് യുവതിയും കയറി. കയ്യില്‍ ഒരു നീളന്‍ കുട. ജീന്‍സും ഷര്‍ട്ടും കാണാന്‍  ചേലില്ല. എന്നാലും ചേലുണ്ടേ  എന്നാണ്‌ മഹതിയുടെ ഭാവം. 
മഹതി കയറി ചുറ്റും നോക്കി. എവിടെ ഇരിക്കും ? അപ്പോള്‍ അതാ സ്ത്രീകളുടെ സീറ്റില്‍ ഒരു വിദ്വാൻ‍ ഇരിക്കുന്നു. യുവതി രോഷം പൂണ്ട്‌, തന്‍റെ പരിഷ്കാരം വെളിവാക്കുംവിധം പറഞ്ഞു.  

"മിസ്റ്റര്‍ എഴുന്നേല്‍ക്കണം ! കണ്ടില്ലേ  ഇത്  സ്ത്രീകളുടെ സീറ്റാണ്‌ !"
       
യാത്രക്കാരുടെ ശ്രദ്ധ  ഇരുവരിലേക്കും തിരിയുന്നു. വിദ്വാൻ‍ കേട്ടഭാവം കാണിച്ചിട്ടില്ല. 
പരിഷ്ക്കാരി  നാണം കെട്ടോ ?

ഇല്ല, നാണം കെടാതെ ഉറച്ച മനസുമായി  കമ്പിയില്‍ പിടിച്ചുനിന്നു.
ബസ്‌ വിടാന്‍ പോകുന്നു. ഡ്രൈവറദ്ദേഹം‍ വന്നു. പുറകെ  കണ്ടക്ടര്‍ മാഷും...
ബസ്‌ വിട്ടു. വിദ്വാൻ‍ അവിടെ തന്നെ ഇരുന്നു, ഒരു കുലുക്കവുമില്ലാതെ ........
പുറപ്പെടാൻ നേരം കുറച്ചു സ്ത്രീകൾ കൂടി വന്നുകയറി. വിദ്വാൻ‍‍ ഇപ്പോഴും സ്ത്രീകളുടെ സീറ്റില്‍ തന്നെ!

"എഴുന്നേൽക്കണം മിസ്റ്റര്‍ !"അപ്പോൾ കയറിയ ഒരു സ്ത്രീ ചൂടായി.
  
ഇതു  ശ്രദ്ധിച്ച  കണ്ടക്ടര്‍ കയർത്തു.
"ഏടോ  എഴുന്നേൽക്കടോ !"  കണ്ടക്ടറുടെ  ഗാംഭീര്യമുള്ള  ശബ്ദം  കേട്ടപ്പോള്‍ വിദ്വാൻ‍ (ചുറ്റും നോക്കി ചിരി പാസാക്കി കൊണ്ട്)  ചാടി എഴുന്നേറ്റു.

ഇത് കണ്ടപ്പോള്‍ മാന്യന്‌ സന്തോഷമായി. 
"ഞാന്‍ അപ്പോഴേ  പറഞ്ഞതല്ലേ മാറി ഇരിക്കാന് .‍ കേട്ടില്ല !" 
പരിഷ്ക്കാരിയും സന്തോഷവതിയായി.
എന്നാൽ നമ്മുടെ വിദ്വാൻ‍ നാണം കെട്ടോ?  
ഇല്ല, കാരണം അദ്ദേഹത്തിന്‌  തിരക്കുള്ള  ബസില്‍ നിൽക്കാനാണ്‌…..  ഇഷ്ടം !!
         
O