Thursday 7 June 2012

വനിതാദിന വീണ്ടുവിചാരങ്ങള്‍

പൊതുവിദ്യാഭ്യാസത്തിന്റെയും അതിനൊപ്പം സംഭവിച്ച സ്ത്രീവിദ്യാഭ്യാസത്തിന്റെയും സുദീര്‍ഘമായ ചരിത്രം കേരളത്തിനുണ്ട്. അതിനാല്‍ കേരളത്തിലെ സ്ത്രീജീവിതത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങുമ്പോള്‍തന്നെ കേരളത്തിലെ സ്ത്രീകള്‍ക്കെന്താണ് പ്രശ്നം എന്ന ചോദ്യം ഉയര്‍ന്നുവരും. കാരണം, കേരളത്തിലെ സ്ത്രീസാക്ഷരത ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. പ്ലസ്ടു കഴിയുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ എണ്ണത്തിലുള്ള വ്യത്യാസം ഒരു ശതമാനം മാത്രമാണ്. ഉദ്യോഗം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണോപാധികളുടെ ഉപയോഗം തുടങ്ങിയ ജീവിതത്തില്‍ പുരോഗതിക്കും ആധുനീകരണത്തിനും നിയാമകമായ ഘടകങ്ങളില്‍ കേരളീയമാതൃക പ്രശംസ പിടിച്ചുപറ്റിയിട്ടുമുണ്ട്. എന്നാല്‍, മേല്‍പറഞ്ഞവ ജീവിതനിലവാര സൂചികയുടെ കണ്ണാടി മുഖംമൂടി മാത്രമാണ്. മുഖംമൂടിക്ക് അടിയിലെ നിലവാരരേഖകള്‍ അത്ര ആശാസ്യമല്ല.

O

 

No comments:

Post a Comment