Thursday 7 June 2012

പുരുഷന്മാരുടെ സീറ്റിൽ സ്ത്രീകളുടെ യാത്ര


ഇത് ഒരു  യാത്രയാണേ. യാത്ര എന്ന് പറയുമ്പോള്ദീർഘദൂരയാത്രയല്ല. ഒരു സാധാരണയാത്ര. കോട്ടയത്ത്നിന്ന് ചങ്ങനാശ്ശേരി വഴിയുള്ള ആലപ്പുഴ സൂപ്പര്ഫാസ്റ്റ്‌ സ്റ്റാൻഡിൽ പിടിച്ചിട്ടേ ഉള്ളൂ.മഹതികളും മഹാന്മാരും എല്ലാം ജോലിത്തിരക്ക് കഴിഞ്ഞ്‌ വീടുപറ്റാൻ തെരക്കുപിടിക്കുന്ന സമയം. തെരക്കില്ലാത്ത ബസില്ഞാനും കയറി ആകെ  അഞ്ച്‌ സ്ത്രീകളും രണ്ട്‌ പുരുഷന്മാരും. ഒരു വിദ്വാൻരിപ്പുറപ്പിച്ചതേ  സ്ത്രീകളുടെ സീറ്റില്‍ . ഇത് കണ്ട്‌, പുരുഷന്മാരുടെ സീറ്റിലിരുന്ന മാന്യൻ വിദ്വാനോട്‌ പറഞ്ഞു.
 
"എടോ, ഇതേ സ്ത്രീകളുടെ സീറ്റാ. തനിക്കെന്താ വിവരമില്ലേ? എഴുതിവെച്ചിരിക്കുന്നത്‌ കാണാൻമേലേ?

അപ്പോള്വിദ്വാൻ പറഞ്ഞു "എന്താ സ്ത്രീകളുടെ സീറ്റില്പുരുഷന്മാര്യാത്ര ചെയ്താല്‍ ? പുരുഷന്മാരുടെ സീറ്റില്‍ സ്ത്രീകള്യാത്രചെയ്യുന്നതോഞാന്ഇവിടെയേ ഇരിക്കുന്നുള്ളു

"ചില തല്ലുകൊള്ളികള്എത്ര പറഞ്ഞാലും കേള്ക്കില്ല  താന്തല്ലുകൊള്ളാന്വേണ്ടി തുനിഞ്ഞെറങ്ങിയിരിക്കുവാ?"

മാന്യന്റെ വാക്കുകള്വകവെക്കാതെ വിദ്വാൻ ഇരുന്നിടത്തുതന്നെ അമർന്നിരുന്നു.
അപ്പോൾ ആലപ്പുഴ സൂപ്പര്ഫാസ്റ്റ് പുറപ്പെടുന്നതിനുള്ള  അനൗൺസ്‌മെന്റ്‌ മുഴങ്ങി.
 
വണ്ടി ശ്രദ്ധയിൽപ്പെട്ടതും ആലപ്പുഴ യാത്രക്കാർ ഇരച്ചു കയറി. സീറ്റ്മുഴുവന്നിറഞ്ഞു. സീറ്റുകൾ നിറഞ്ഞപ്പോൾ പരിഷ്കാരിയെന്നു തോന്നുന്ന ഒരു കോളേജ് യുവതിയും കയറി. കയ്യില്ഒരു നീളന്കുട. ജീന്സും ഷര്ട്ടും കാണാന്‍  ചേലില്ല. എന്നാലും ചേലുണ്ടേ  എന്നാണ്‌ മഹതിയുടെ ഭാവം
മഹതി കയറി ചുറ്റും നോക്കി. എവിടെ ഇരിക്കും ? അപ്പോള്അതാ സ്ത്രീകളുടെ സീറ്റില്ഒരു വിദ്വാൻഇരിക്കുന്നു. യുവതി രോഷം പൂണ്ട്‌, തന്റെ പരിഷ്കാരം വെളിവാക്കുംവിധം പറഞ്ഞു.  

"മിസ്റ്റര്എഴുന്നേല്ക്കണം ! കണ്ടില്ലേ  ഇത്  സ്ത്രീകളുടെ സീറ്റാണ്‌ !"
       
യാത്രക്കാരുടെ ശ്രദ്ധ  ഇരുവരിലേക്കും തിരിയുന്നു. വിദ്വാൻകേട്ടഭാവം കാണിച്ചിട്ടില്ല
പരിഷ്ക്കാരി  നാണം കെട്ടോ ?

ഇല്ല, നാണം കെടാതെ ഉറച്ച മനസുമായി  കമ്പിയില്പിടിച്ചുനിന്നു.
ബസ്വിടാന്പോകുന്നു. ഡ്രൈവറദ്ദേഹംവന്നു. പുറകെ  കണ്ടക്ടര്മാഷും...
ബസ്വിട്ടു. വിദ്വാൻഅവിടെ തന്നെ ഇരുന്നു, ഒരു കുലുക്കവുമില്ലാതെ ........
പുറപ്പെടാൻ നേരം കുറച്ചു സ്ത്രീകൾ കൂടി വന്നുകയറി. വിദ്വാൻഇപ്പോഴും സ്ത്രീകളുടെ സീറ്റില്തന്നെ!

"എഴുന്നേൽക്കണം മിസ്റ്റര്‍ !"അപ്പോൾ കയറിയ ഒരു സ്ത്രീ ചൂടായി.
  
ഇതു  ശ്രദ്ധിച്ച  കണ്ടക്ടര്കയർത്തു.
"ഏടോ  എഴുന്നേൽക്കടോ !"  കണ്ടക്ടറുടെ  ഗാംഭീര്യമുള്ള  ശബ്ദം  കേട്ടപ്പോള്വിദ്വാൻ (ചുറ്റും നോക്കി ചിരി പാസാക്കി കൊണ്ട്ചാടി എഴുന്നേറ്റു.

ഇത് കണ്ടപ്പോള്‍ മാന്യന്‌ സന്തോഷമായി. 
"ഞാന്അപ്പോഴേ  പറഞ്ഞതല്ലേ മാറി ഇരിക്കാന് .കേട്ടില്ല !" 
പരിഷ്ക്കാരിയും സന്തോഷവതിയായി.
എന്നാൽ നമ്മുടെ വിദ്വാൻനാണം കെട്ടോ?  
ഇല്ല, കാരണം അദ്ദേഹത്തിന്‌  തിരക്കുള്ള  ബസില്നിൽക്കാനാണ്‌…..  ഇഷ്ടം !!
         
O


No comments:

Post a Comment